മീ ടൂ; ദിവ്യ ഗോപിനാഥിന് പിന്തുണയുമായി അനില്‍ നെടുമങ്ങാട്

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ മീ ടൂ ആരോപണം വെളിപ്പെടുത്തിയ ദിവ്യ ഗോപിനാഥിന് പിന്തുണയുമായി അനില്‍ നെടുമങ്ങാട്. മൂന്ന് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിലുപരി ദിവ്യ നല്ലൊരു സുഹൃത്ത് കൂടിയാണ്. നൂറ് ശതമാനം ദിവ്യ ഗോപിനാഥിനൊപ്പം നില്‍ക്കുമെന്നും അനില്‍ നെടുമങ്ങാട് വ്യക്തമാക്കി.

എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡ് ഏതാണോ അതുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്. അദ്ദേഹം എല്ലാ സിനിമാ സെറ്റുകളിലും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്ക് തെറ്റുപറ്റിയെന്നും ദിവ്യ വ്യക്തമാക്കി.

ഡബ്യുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്. എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Top