കുംബ്ലെയെ പുറത്താക്കിയതല്ല; വെളിപ്പെടുത്തലുമായി വി വി എസ് ലക്ഷ്മണ്‍

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് പിന്നാലെയായിരുന്നു അനില്‍ കുംബ്ലെ, ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജി വച്ചത്. ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയത് എന്നൊക്കെയായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോളിതാ ആ സംഭവവുമായ് ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായ് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം വി വി എസ് ലക്ഷ്മണ്‍.

കുംബ്ലെയെ ആരും പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതല്ലെന്നും, അദ്ദേഹം സ്വയം സ്ഥാനമൊഴിയുകയായിരുന്നുവെന്നും
ആണ് ലക്ഷ്മണ്‍ പറയുന്നത്. ലക്ഷ്മണിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ ആരും കുംബ്ലെയെ പുറത്താക്കിയിട്ടില്ല. കൊഹ്ലിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കുംബ്ലെയ്ക്കുണ്ടായിരുന്നു. കുംബ്ലെയുടെ പരിശീലന രീതികളില്‍ കൊഹ്ലി തൃപ്തനായിരുന്നില്ല. അനില്‍ ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നാണ് തന്റെ അഭിപ്രായം, പക്ഷേ സാഹചര്യങ്ങള്‍ അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കുംബ്ലെയുടെ സ്ഥാനത്ത് താനായിരുന്നെങ്കിലും, അങ്ങനെ തന്നെ ചെയ്യുമായിരുന്നുവെന്നും ലക്ഷ്മണ്‍ പറയുന്നു. 2016 ലായിരുന്നു അനില്‍ കുംബ്ലെ, ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

Top