കുംബ്ലെയോ അതോ ജ്യോത്സ്യനോ?; ഓസിസ്-ഇന്ത്യ ടെസ്റ്റ് പരമ്പരയെക്കുറിച്ച് കുംബ്ലെ നടത്തിയ പ്രവചനം പുറത്ത്

സിഡ്നി: മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ നടത്തിയ ഒരു പ്രവചനത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം. പറഞ്ഞ് വന്നത് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയെക്കുറിച്ച് കുംബ്ലെ നടത്തിയ ഒരു തകര്‍പ്പന്‍ പ്രവചനത്തെക്കുറിച്ചാണ്.

ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്നും. പരമ്പരക്കിടെ മഴ വില്ലനായി വരുമെന്നും ഏതെങ്കിലും ഒരു മത്സരം മഴമൂലം സമനിലയാവുമെന്നുമാണ് കുംബ്ലെ പ്രവചിച്ചത്. ‘ക്രിക്കറ്റ് നെക്സ്റ്റിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രവചനം നടത്തിയത്. കുംബ്ലെയുടെ പ്രവചനം പോലെ സിഡ്നി ടെസ്റ്റ് മഴമൂലം പൂര്‍ത്തിയാക്കാനാവാതെ സമനിലയായി. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ ജയിച്ചു. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. കുംബ്ലെ നടത്തിയ പ്രവചനങ്ങള്‍ എല്ലാം അച്ചട്ടായി സംഭവിച്ചതോടെ ഇതിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.

കുംബ്ലെ നടത്തിയ പ്രവചനം പോലെ സിഡ്നി ടെസ്റ്റ് മഴമൂലം പൂര്‍ത്തിയാക്കാനാവാതെ സമനിലയായി. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ ജയിച്ചു. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.ഓസ്ട്രേലിയയില്‍ അവരെ കീഴടക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്നും കുംബ്ലെ പറഞ്ഞിരുന്നു.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.

Top