anil kumble support virat kohli’s ball tampering

വിരാട് കോഹ്ലിക്ക് പിന്തുണയുമായി ടീം കോച്ച് അനില്‍ കുംബ്ലെ .മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അംബയ്‌റോ മാച്ച് റഫറിയോ സംഭവത്തില്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കുംബ്ലെ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആരോപിക്കാം, എഴുതാം.

എന്നാല്‍ നിരാശപ്പെടാന്‍ മാത്രം അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കുംബ്ലെ പറഞ്ഞു.
വിരാട് കോഹ്ലി പന്തില്‍ കൃത്രിമം കാണിക്കുന്നതായുള്ള വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബ്രീട്ടീഷ് മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്ത് വിട്ടത്. രാജ്‌കോട്ടില്‍ സമനിലയില്‍ പിരിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണിങ് വിക്കറ്റില്‍ അലിസ്റ്റര്‍ കുക് ഹസീബ് ഹമീദ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് 130 റണ്‍സ് നേടിയപ്പോഴായിരുന്നു കോഹ്ലിയുടെ ‘കരവിരുത്’.

പന്തിന്റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടാമെങ്കിലും സ്വാഭാവികത നഷ്ടമാവുന്ന രീതിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐസിസി ചട്ടം. ദൃശ്യങ്ങള്‍ പ്രകാരം കോഹ്ലിയും ഇത് ലംഘിച്ചിട്ടുണ്ട്. മാച്ച് ഫീയുടെ 100 ശതമാനം വരെ പിഴ ലഭിക്കാവുന്ന കടുത്ത വഞ്ചനാ കുറ്റമാണിത്.

അതേ സമയം നവംബര്‍ ഒമ്പതിനും 13നുമിടയില്‍ നടന്ന മത്സരം കഴിഞ്ഞതിനാല്‍ ഐ.സി.സിയുടെ നടപടിയില്‍നിന്ന് കോഹ്ലി രക്ഷപ്പെടാനാണ് സാധ്യത. എന്നാല്‍ ഇതേകുറ്റം ചെയ്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി ഐസിസിയുടെ ശിക്ഷകാത്തിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ഹാഫ് ഡുപ്ലസി പന്തില്‍ മിന്റ് തേച്ചത്

Top