anil kumble statement

ബംഗളൂരു: ടീം അംഗങ്ങള്‍ക്ക് താന്‍ ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ താരം അനില്‍ കുബ്ലെ.

കര്‍ശനമായ നിര്‍ദ്ദേശങ്ങളും രൂഷമായ വാക്കുകളും ടീം അംഗങ്ങളെ തെറ്റായ രീതിയിലാവും സ്വാധീനിക്കുകയെന്നും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കില്ലെന്നും കോച്ചായി നിയമിക്കപ്പെട്ടതിനു ശേഷം കുംബ്ലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

സൗഹൃദപരമായ സമീപനമായിരിക്കും താന്‍ സ്വീകരിക്കുകയെന്നും താരം വ്യക്തമാക്കി. തന്നെ ഏല്‍പ്പിച്ചു തന്ന ഉത്തരവാദിത്വത്തില്‍ താന്‍ ഏറെ ആകാംഷഭരിതാനാണെന്നും കരിയറിലെ തന്നെ പുതിയൊരു തുടക്കമാവും ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ മുഖ്യ കോച്ചെന്ന ഉത്തരവിത്വം തന്നെ ഏല്‍പ്പിക്കുന്നത് അത്രയും വലിയ പ്രതീക്ഷയോടെയാവുമെന്നും ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടന്നും ഇതാവും തന്റെ തിരിച്ചുവരവിനുള്ള ഏറ്റവും അനുയോജ്യമായ സമയമെന്നും താരം പ്രതികരിച്ചു.

ഇന്ത്യന്‍ ടീം ഏറെ കഴിവുകളുള്ള യൂത്ത്ഫുള്‍ ടീമാണെന്നും ഇപ്പോള്‍ പൂര്‍ണ്ണമായും ടീമിനെ വിലയിരുത്താനുള്ള സമയം തന്നെ സംബന്ധിച്ചടുത്തോളമായിട്ടില്ലെന്നും താരം വ്യക്തമാക്കി.

എന്നിരുന്നാല്‍ കൂടി ടീമിനെ മെച്ചപ്പെടുത്താനുള്ള ഏറെ ആസൂത്രണങ്ങള്‍ തന്റെ മനസ്സിലുണ്ടെന്നും അനില്‍ കുബ്ലെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Top