anil kumble says about jadeja’s perfomence

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു പരമ്പരയില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ. ജഡേജയുടെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു ട്രിപ്പിള്‍ സെഞ്ചുറികള്‍ ജഡേജ നേടിയിടുണ്ട്. മൊഹാലിയില്‍ 90 റണ്‍സിന്റെ മികച്ച പ്രകടനവും ജഡേജയ്ക്കു കാഴ്ചവയ്ക്കാനായി. മുരളി വിജയ്, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗും ആര്‍ അശ്വിന്‍, ജയന്ത് യാദവ് എന്നിവരുടെ ബൗളിംഗും മികച്ചതായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-0 നു മുമ്പിലാണ്. ഡിസംബര്‍ എട്ടിനു മുംബൈയിലെ വാങ്കഡെയിലാണു ഇന്ത്യ-ഇംഗ്ലണ്ട് അടുത്ത മത്സരം.

Top