അനില്‍ കുമാര്‍ ചൗള നാവിക സേനയുടെ ദക്ഷിണ മേഖല മേധാവിയായി ചുമതലയേല്‍ക്കും

കൊച്ചി: വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള നാവിക സേനയുടെ ദക്ഷിണ മേഖല മേധാവിയായി ചുമതലയേല്‍ക്കും.

സേനയിലെ നാവിഗേഷന്‍ ഡയറക്ഷന്‍ വിദഗ്ധനാണ് അനില്‍കുമാര്‍ ചൗള .നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടര്‍, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെ, നാവിക സേനയുടെ പടിഞ്ഞാറന്‍ കപ്പല്‍ പടയുടെ മേധാവി, അസി.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Top