പിവി സിന്ധുവിന്റെ ചരിത്രവിജയത്തെ അഭിനന്ദിച്ച് അനില്‍ കപൂര്‍

ഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടിയ ഇന്ത്യയുടെ പി വി സിന്ധുവിനെ അഭിനന്ദിച്ച് ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അനില്‍ കപൂര്‍ സിന്ധുവിന് അഭിനന്ദനവുമായെത്തിയത്.

ആദ്യമായാണ് ഇന്ത്യ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കുന്നത്. ഒന്ന് പിവി സിന്ധു നേടിയ വെളളിയും മറ്റൊന്ന് സൈന നെഹ് വാളിന്റെ വെങ്കല മെഡലും. സോഷ്യല്‍ മീഡിയയില്‍ സിന്ധുവിനെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചെത്തിയ തായ് സു യിങ്ങായിരുന്നു ഫൈനലനില്‍ സിന്ധുവിന്റെ എതിരാളി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്. ഭേദപ്പെട്ട പ്രകടനം രണ്ടാം ഗെയിമില്‍ സിന്ധു പുറത്തെടുത്തുവെങ്കിലും തായ്‌വാന്‍ താരത്തെ മറികടക്കുവാന്‍ സിന്ധുവിനായില്ല. 21-13, 21-6 എന്ന സ്‌കോറിനായിരുന്നു തായിയുടെ വിജയം. ലോക ഒന്നാം നമ്പര്‍ താരമാണ് തായ് സു യിങ്ങ്.

Top