സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത്. ഇന്ന് വൈകീട്ട് 4.30ന് അനില്‍ കാന്ത് ചുമതലയേല്‍ക്കും.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. കല്‍പറ്റ എഎസ്പിയായാണ് പൊലീസില്‍ സേവനം തുടങ്ങിയത്. ജയില്‍ മേധാവി, ഗതാഗത കമ്മീഷണര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത്. സുധേഷ് കുമാര്‍, ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനില്‍ കാന്തിനെ ഡിജിപിയായി നിയമിച്ചിരിക്കുന്നത്.

 

Top