എറിക്‌സന്‍ കമ്പനി കേസ്: അനില്‍ അംബാനി 453 കോടി കുടിശിക ഉടന്‍ അടക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എറിക്‌സന്‍ കമ്പനി കേസില്‍ അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് ഉടന്‍ അടക്കണം. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അനില്‍ അമ്പാനി എറിക്‌സന്‍ കമ്പനിക്ക് 550 കോടി കുടിശിക നല്‍കാനുള്ള കോടതി ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നല്‍കണമെന്നും ഉത്തരവിട്ടു. അല്ലാത്തപക്ഷം ജയിലില്‍ പോകേണ്ടിവരുമെന്നും സിപ്രീം കോടതി മുന്നറിയ്പ്പ് നല്‍കി

Top