സ്വപ്‌ന സുരേഷുമായുള്ള സന്ദര്‍ശനം; സര്‍ക്കാരിനെ വെല്ലുവിളിച്ച് അനില്‍ അക്കര എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. താന്‍ സന്ദര്‍ശിച്ചിതിന് തെളിവുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് എംഎല്‍എ വെല്ലുവിളിച്ചു. ആശുപത്രിയുടെയുള്ളില്‍ കയറിയതിനു തെളിവുണ്ടെങ്കില്‍ കേസെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പ്രധാന കവാടങ്ങളിലെല്ലാം സിസിടിവി ഉള്ളതാണല്ലോ? ഈ ദൃശ്യം പൊലീസ് ശേഖരിച്ചതാണല്ലോ. ആ ദൃശ്യം പൊലിസ് പുറത്ത് വിടട്ടെ, അതിന് തയാറുണ്ടോ അനില്‍ അക്കര ചോദിച്ചു.
അനില്‍ അക്കര എംഎല്‍എ ഓഗസ്റ്റ് ഏഴിന് മെഡിക്കല്‍ കോളേജിലെത്തി സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Top