സ്വപ്‌ന സുരേഷിന് ആശുപത്രിയില്‍ ചര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയത് എ സി മൊയ്തീന്‍; അനില്‍ അക്കര

തൃശൂര്‍: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്ന് അനില്‍ അക്കര എംഎല്‍എ. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎല്‍എ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും അനില്‍ അക്കരെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വപ്ന സുരേഷിന്
മെഡിക്കൽ കോളേജിൽ ചർച്ചക്ക്
സൗകര്യമൊരുക്കിയത്
മന്ത്രി മൊയ്തീൻ നേരിട്ടെത്തി.
ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത്
സ്ഥലം mla, mp എന്നിവരെ
ഒഴിവാക്കി.
ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ട്.

 

 

Top