തൃശൂരിലെ പ്രത്യേക തരം പാര്‍ട്ടിക്ക് അപൂര്‍വ നേട്ടം; പരിഹാസവുമായി അനില്‍ അക്കര

തൃശ്ശൂര്‍: എസ്.എഫ്.ഐ നേതാവ് കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്ന എം.കെ മുകുന്ദന്റെ ഇടതുപ്രവേശനത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ.എം.കെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന് പ്രഖ്യാപിച്ചിരുന്നു.

തൃശ്ശൂരിലെഒരു പ്രത്യേക തരംപാർട്ടിക്ക് അപൂർവ്വ നേട്ടം.രക്തസാക്ഷികളും,പ്രതികളും ഇനി ഇവർക്ക് സ്വന്തം ?രക്തസാക്ഷി -02പ്രതികൾ -02

Posted by ANIL Akkara M.L.A on Tuesday, October 6, 2020

‘തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാര്‍ട്ടിക്ക് അപൂര്‍വ്വ നേട്ടം. രക്തസാക്ഷികളും, പ്രതികളും ഇനി ഇവര്‍ക്ക് സ്വന്തം.
രക്തസാക്ഷി-02, പ്രതികള്‍-02’ എന്നായിരുന്നു എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Top