വിശ്വാസത്തിലൂടെ അജിത്തിന്റെ മകളായി വീണ്ടും അനിഘയെത്തുന്നു

ajith

ഗൗതം വാസുദേവ് ചിത്രം യെന്നെ അറിന്താലിലൂടെ അജിത്തിന്റെ മകളായി മലയാളി താരം അനിഘ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഉനക്കെന്ന വേണം എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിലാണ് അനിഘ മകളായി അഭിനയിക്കുന്നത്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം എന്നിവയാണ് ശിവയും അജിത്തും നേരത്തെ ഒന്നിച്ച സിനിമകള്‍. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അജിത്ത് എത്തുക.

ചിത്രത്തില്‍ അജിത് ഒരു ഗാനം ആലപിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇമ്മന്‍ സംഗീതം നിര്‍വഹിക്കുന്ന ഗാനമായിരിക്കും അജിത് പാടുക. ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

Top