കശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണം; തുറന്നടിച്ച് ആനി രാജ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണമാണെന്ന് സിപിഐ നേതാവ് ആനി രാജ. കശ്മീരില്‍ സ്ത്രീകളും കുട്ടികളും വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നേരിട്ട് കാണുവാന്‍ ആനിരാജ അടക്കമുള്ള അഞ്ചംഗ വനിതാ സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

കശ്മീരില്‍ അശാന്തി തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ ഒന്നും സാധാരണ നിലയിലല്ല. കശ്മീരില്‍ എല്ലാം താറുമാറായി തന്നെയാണ് കിടക്കുന്നത്. കണ്ണില്‍ക്കണ്ട പുരുഷന്‍മാരെയെല്ലാം കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനാല്‍ സ്ത്രീകളും കുട്ടികളും കടുത്ത ദുരിതത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ സാധിക്കുന്നില്ല. മതിയായ ചികില്‍സ കിട്ടാതെ കുട്ടികള്‍ പോലും മരിക്കുന്നു. രാത്രിയില്‍ വീട്ടില്‍ വെളിച്ചം കണ്ടാല്‍ പിടിച്ചു കൊണ്ടു പോവും, ആനി രാജ വ്യക്തമാക്കി.

പട്ടാളക്കാരില്‍ ചിലര്‍ ചില സ്ത്രീകളുടെ ബുര്‍ഖ വലിച്ച് കീറിയ അനുഭവം വരെയുണ്ടായെന്നും ദേശസ്‌നേഹത്തിന്റെ പേരു പറഞ്ഞ് പട്ടാളത്തിന്റെ ഈ വൃത്തികേടുകള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു.

Top