മാലാഖമാരെത്തി ബിരിയാണി കഴിക്കുവാന്‍: വ്യത്യസ്തമായ ടീസറില്‍ ബിരിയാണികിസ്സ

രു വിശേഷപ്പെട്ട ബിരിയാണികിസ്സ’ യുടെ വ്യത്യസ്തത നിറഞ്ഞ ടീസര്‍ എത്തിയിരിക്കുകയാണ്.

സ്വര്‍ഗത്തില്‍ നിന്ന് മാലഖമാര്‍ ബിരിയാണി കഴിക്കാന്‍ വരുന്ന ടീസറില്‍ മാലാഖയായി എത്തുന്നത് അജു വര്‍ഗീസും, വിനയ് ഫോര്‍ട്ടുമാണ്.

മക്കള്‍ ഉണ്ടാകുന്നതിനായി കോഴിക്കോടുള്ള ഒരു ഹാജിയാര്‍ നടത്തുന്ന ബിരിയാണി നേര്‍ച്ചയാണ് കിരണ്‍ നാരയണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം

ബിരിയാണി ഉണ്ടാക്കുന്നതിന് എത്തുന്ന പാചകക്കാരനും ഹാജിയാരുടെ ഭാര്യയും മരിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.

ചിത്രത്തില്‍ മലയാളികളുടെ പ്രിയ നായിക ലെന ഒരു പ്രധാന വേഷത്തില്‍ എത്തുന്നു, ബിരിയാണി പാചകം ചെയ്യുന്നയാളായാണ് ലെന എത്തുന്നത്.

ബിരിയാണി ചിലരുടെ ജീവിതത്തില്‍ എങ്ങനെ ഉപകാരമാവുന്നു എന്ന് പറയുകയാണ് ഈ സിനിമ.

Top