ഏകദിന ലോകകപ്പിലെ ഏയ്ഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് വിവാദം വിടാതെ ശ്രീലങ്കന്‍ ക്രിക്കറ്റ്

ധാക്ക: ഏകദിന ലോകകപ്പിലെ ഏയ്ഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് വിവാദം വിടാതെ ശ്രീലങ്കന്‍ ക്രിക്കറ്റ്. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് ശേഷമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് സംഭവം വീണ്ടും ഓര്‍മ്മിപ്പിച്ചത്. പരമ്പര വിജയത്തിന്റെ ഫോട്ടോഷൂട്ടില്‍ ടൈം ഔട്ട് ആഘോഷം നടത്തിയാണ് ലങ്കന്‍ താരങ്ങള്‍ പഴയ സംഭവം മനസിലുണ്ടെന്ന് ഓര്‍മിപ്പിച്ചത്.

മത്സര ശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ശ്രീലങ്കന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. ഷക്കീബിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. പക്ഷേ ഷക്കീബ് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇക്കാര്യം ഓര്‍മ്മയിലുണ്ടെന്ന് പറയുകയാണ് ശ്രീലങ്കന്‍ താരങ്ങള്‍.

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് ഉണ്ടായത്. ഏയ്ഞ്ചലോ മാത്യൂസ് സമയത്ത് ക്രീസിലെത്തിയിരുന്നു. ഹെല്‍മറ്റിലെ തകരാറുകാരണം മറ്റൊരു ഹെല്‍മറ്റിനായി മാത്യൂസ് ആവശ്യപ്പെട്ടു. ഇതോടെ ആദ്യ പന്ത് നേരിടാന്‍ മാത്യൂസ് വൈകി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ അപ്പീല്‍ ചെയ്തതോടെ മാത്യൂസ് ടൈം ഔട്ട് ആയിരുന്നു.

Top