വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്, ആംഗലിക് കെര്‍ബര്‍ പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയുടെ ആംഗലിക് കെര്‍ബര്‍ വിംബിള്‍ഡണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പരാജയത്തിന്റെ വക്കത്തു നിന്നാണ് കെര്‍ബര്‍ വിജയം തിരിച്ചുപിടിച്ചത്.

അമേരിക്കയുടെ ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്തു മാത്രമുള്ള ഷെല്‍ബി റോജേഴ്‌സാണ് ടോപ് സീഡ് കെര്‍ബറെ ഞെട്ടിച്ചത്.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കെര്‍ബറുടെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ചാണ് ജര്‍മന്‍ സുന്ദരി വിജയം പിടിച്ചെടുത്തത്.

രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് കെര്‍ബര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 7-6 (72), 64. തിങ്കളാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗാര്‍ബിനെ മുഗുറുസയെ കെര്‍ബര്‍ നേരിടും.

Top