ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനല്‍ ; രണ്ടാം സെമിയില്‍ സിമോണ ഹാലെപും ആഞ്ജലിക് കെര്‍ബറും

australian open

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കിയും സീഡില്ലാ താരം എലിസെ മെര്‍ട്ടെന്‍സും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ സിമോണ ഹാലെപും ആഞ്ജലിക് കെര്‍ബറും ഏറ്റുമുട്ടും.

പ്ലിസ്‌കോവയെ 6-3, 6-2 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് ഹാലെപ് സെമിയിലെത്തിയത്. മാഡിസണ്‍ കീസിനെതിരെ 6-1,6-2 എന്ന അനായാസ വിജയം സ്വന്തമാക്കിയാണ് കെര്‍ബര്‍ സെമിയിലെത്തിയത്.

സോരസ് നവാരോയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ 6-0, 6-7,6-2 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് വോസ്‌നിയാക്കി അവസാന നാലിലെത്തിയത്. നാലാം സീഡ് സ്വിറ്റോലിനയെ 6-4,6-0ന് അട്ടിമറിച്ചാണ് മെര്‍ട്ടെന്‍സിന്റെ സെമിപ്രവേശനം.

Top