അംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതലെന്ന്. . .

K K Shylaja

തിരുവനന്തപുരം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

പുതുക്കിയ ഓണറേറിയം യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ്. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ഓണറേറിയം ലഭിക്കുന്നത്.

ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top