അങ്കമാലി രൂപതയിലെ ഭൂമിയിടപാട്; നഷ്ടം വിലയിരുത്തണമെന്ന് മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട്

angamaly diocese

കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ അഞ്ചംഗ മെത്രാന്‍ സമിതി സിനഡിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഭൂമി ഇടപാടില്‍ ഉണ്ടായ നഷ്ടം വിവിധ സഭാ കാര്യാലയങ്ങള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സഭാ സമിതി സമര്‍പ്പിച്ചിട്ടുള്ളത്.

വിഷയത്തില്‍ സഹായ മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശമുണ്ട്. കര്‍ദിനാള്‍ ഇരുവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ കൈമാറണമെന്നും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സഭാസമിതികള്‍ ചേര്‍ന്ന് വസ്തു ഇടപാടിലെ നഷ്ടവും പ്രശ്‌നങ്ങളും വിലയിരുത്തണം.

പരിഹാരമാര്‍ഗങ്ങള്‍ക്കായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്നും പ്രധാന തീരുമാനങ്ങള്‍ കര്‍ദിനാളിന്റെ അനുമതിയോടെ മാത്രമേ എടുക്കാവുള്ളെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.ആര്‍ച്ച് ബിഷപ്പിന്റെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം

ആര്‍ച്ച് ബിഷപ്പിന്റെ തിരക്ക് പരിഗണിച്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിശദമായ തെളിവെടുപ്പ് നടത്തിയശേഷമാണ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള സഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവരില്‍നിന്ന് മെത്രാന്‍ സമിതി തെളിവെടുത്തിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താനാണ് അഞ്ചംഗ മെത്രാന്‍ സമിതിയെ സിനഡ് നിയോഗിച്ചത്.

Top