അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്

മിഴ് നടന്‍ അര്‍ജുന്‍ ദാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിക്കുന്നത് ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്.

കെഡി എങ്കിറാ കറുപ്പുദുരൈ ഫെയിം മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉള്‍നാടന്‍ ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു റീമേക്ക് അല്ലെന്നും ലിജോ ജോസ് സിനിമയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ വ്യാഖ്യാനം എന്നും മധുമിത പറയുന്നു. സേവ്യര്‍ എന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര്. സേവ്യറാകാന്‍ അര്‍ജുന്‍ ദാസ് അല്ലാതെ മറ്റൊരു നടനില്ലെന്നും മധുമിത പറയുന്നു.

അങ്കമാലി ഡയറീസ് പോലൊരു മികച്ച ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അര്‍ജുന്‍ ദാസ് പറഞ്ഞു. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കില്ല. വ്യത്യസ്തമായ രീതിയിലാണ് മധുമിത ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും.

Top