ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. തരണ്‍ ആദര്‍ശാണ് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആന്റണി വര്‍ഗിസും അന്ന രാജനുമാണ് മലയാളത്തില്‍ കേന്ദ്രകഥാപാത്രങ്ങായി എത്തിയത്.

എയര്‍ ലിഫ്റ്റ് , ടോയ്ലെറ്റ് ; ഏക് പ്രേം കഥ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ വിക്രം മല്‍ഹോത്രയാണ് അങ്കമാലി ഡയറീസിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയിരിക്കും.

തെലുങ്കില്‍ വിശ്വക് സെന്‍ ആണ് പെപ്പെയായെത്തുന്നത്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലെത്തും. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍.

Top