തീവ്രവാദിയെന്ന് ആരോപിച്ച് നാടുകടത്തി ; അനുഭവം പങ്ക് വെച്ച് ആന്റണി വര്‍ഗീസ്

antony

ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. താരത്തിന്റെ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന ചിത്രമാണ് അടുത്തതായി പുറത്തുവരാനിരിക്കുന്നത്. എന്നാല്‍ തന്റെ രൂപം കണ്ട് വിദേശത്ത് നിന്ന് നാടുകടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആന്റണി.

എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും ജോര്‍ജിയയില്‍ നിന്ന് തന്നെ നാടു കടത്തിയതായാണ് ആന്റണി പറയുന്നത്. തന്റെ വാദം പോലും കേള്‍ക്കാതെയാണ് നാടുകടത്തിയതെന്നും ജോര്‍ജിയയിലെ ടിബിലിസി എയര്‍പ്പോര്‍ട്ടില്‍ നിന്നുമാണ് തന്നെ നാടുകടത്തിയതെന്നും, താടിയും മുടിയും വളര്‍ത്തിയിരുന്നതിനാല്‍ തീവ്രവാദിയെന്ന് ആരോപിച്ചായിരുന്നു നാടുകടത്തലെന്നും താരം പറഞ്ഞു. താരത്തിന്റെ പുതിയതായി ഇറങ്ങാന്‍ ഇരിക്കുന്ന സ്വാതന്ത്രം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Top