കുർബാന സംഘർഷം അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ച് അങ്കമാലി അതിരൂപത

കൊച്ചി: കുര്‍ബാന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആൻഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമിച്ചത്. ഡിസംബര്‍ 23-നും 24-നും പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അന്വേഷണ കമ്മീഷനോട് ജനുവരി ഏഴിനകം പ്രാഥമിക റിപ്പോര്‍ട്ട നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിന് കാരണമായത് ആരൊക്കെ എന്നതിലും ഇവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തിലും അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് നൽകണം. അന്തിമ റിപ്പോർട്ട്‌ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചു.

Top