അങ്കമാലി അപകടം; കാഴ്ച മറച്ച കെട്ടിടം ഭാഗീകമായി പൊളിച്ചു

കൊച്ചി: അങ്കമാലിയിലെ വാഹനാപകടത്തിന് കാരണമായ കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗികമായി തകര്‍ത്തു. കഴിഞ്ഞ ദിവസമാണ് അങ്കമാലി ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ്സ് ഓട്ടോയിലിടിച്ച് 4 പേര്‍ മരിച്ചത്. ഇതേ തുടര്‍ന്ന് റോഡില്‍ കയറി നില്‍ക്കുന്ന കടയാണ് അപകട കാരണമാകുന്നതെന്നും ഇത് പൊളിച്ച് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

അതിന്റെ ഭാഗമായാണ് ദേശീയ പാതയില്‍ കാഴ്ച മറച്ച് നിര്‍മിച്ച ഈ കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും കെട്ടിടം അനധികൃതമാണെന്നും ഇന്ന് തന്നെ പൊളിക്കുമെന്നും നഗരസഭാ അധ്യക്ഷ വ്യക്തമാക്കിയിരുന്നു.

Top