മലയാളത്തിൽ നിന്നും അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് മൊഴി മാറ്റുന്നു

ലയാള സിനിമയിൽ തരംഗം സൃഷ്‌ടിച്ച അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.

86 പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച അങ്കമാലി ഡയറീസ് സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

ഹൈദരാബിദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിശ്വക് സിങ്ങാണ് നായകനാകുന്നത്.

ചിത്രം തെലുങ്ക് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്നാണ് വിശ്വക് പറയുന്നത്.

വന്‍മയെ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ സംവിധായകനെയോ മറ്റ് സാങ്കേതിക വിദഗ്ധരെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Top