ആർട്ടിസ്റ്റ് അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മേക്കപ്പിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയെന്ന കേസിലെ പ്രതി അനീസ് അന്‍സാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നാല് കേസുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്യാണ ദിവസം മേക്കപ്പിനായി എത്തുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദേശത്ത് താമസിക്കുന്ന യുവതിയടക്കം പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

 

 

Top