Andy Murray to face Novak Djokovic in final of Qatar Open

ദോഹ: ഖത്തര്‍ ഓപ്പണ്‍ ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിടും. ലോക ഒന്നാം നമ്പര്‍ താരമായ മുറെ മൂന്നാം സീഡായ ചെക്ക്‌റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഫൈനലില്‍ എത്തിയത്.

6-3, 6-4 എന്ന സ്‌കോറിനാണ് ബ്രിട്ടീഷ് താരത്തിന്റെ വിജയം. മുറെയുടെ തുടര്‍ച്ചയായ ഇരുപത്തിയെട്ടാം ജയമാണിത്. അതേസമയം, സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ വെര്‍ഡാസ്‌കോയെ തോല്‍പിച്ചാണ് ജോക്കോവിച്ച് ഫൈനല്‍ യോഗ്യത നേടിയത്. സ്‌കോര്‍: 4-6, 7-6 (9/7), 6-3.

Top