ആന്‍ഡി മുറെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണിൽ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അഞ്ചു തവണ റണ്ണറപ്പായ ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ വീണ്ടും ടെന്നീസ് ലോകത്തേക്ക് തിരിച്ചെത്തുന്നു. 2021 ഓസ്‌ട്രേലിയന്‍ ഓപ്പണിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ഫെബ്രുവരി 8 മുതല്‍ 21 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കുക. പരിക്കുകള്‍ അലട്ടുന്ന താരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

നിലവില്‍ ലോക റാങ്കിങ്ങില്‍ 122-ാം സ്ഥാനത്താണ് മുറെ. മുറെയെക്കൂടാതെ ഓസ്‌ട്രേലിയന്‍ താരമായ തനാസി കൊക്കിനാക്കിസും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരിക്കുന്നുണ്ട്.

Top