ഒടുവിൽ ആന്‍ഡ്രോയിഡ് 12 എത്തി. പക്ഷെ, ആർക്കൊക്കെ?

റെക്കാലമായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 12 അവതരിപ്പിച്ചു കഴിഞ്ഞു. നേരത്തെ ഡെവലപ്പര്‍മാര്‍ക്കും ഫീഡ്ബാക്കുകള്‍ ശേഖരിക്കാനായി തെരഞ്ഞെടുത്ത ഏതാനും ചിലര്‍ക്ക് മാത്രവുമായിരുന്നു ആന്‍ഡ്രോയിഡ് 12 ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. ആഴ്ചകള്‍ നീണ്ട ബീറ്റ റോള്‍ഔട്ടിന് ശേഷം ഇപ്പോള്‍ എല്ലാവര്‍ക്കുമായി അന്‍ഡ്രോയിഡ് 12 അവതരിപ്പിച്ചിരിക്കുകയാണ്. അന്‍ഡ്രോയിഡ് 11നേക്കാള്‍ മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് ലഭ്യമാക്കാനാണ് ഗൂഗിള്‍ പുതിയ അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മെച്ചപ്പെട്ട പെര്‍ഫോര്‍മന്‍സും സെക്യൂരിറ്റി ഫീച്ചേഴ്‌സും ആന്‍ഡ്രോയിഡ് 12ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷെ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ പുതിയ അപ്‌ഡേറ്റ് ലഭ്യമാകില്ല. നിലവില്‍ ഗൂഗിളിന്റെ തന്നെ പിക്‌സല്‍ ഫോണുകളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് 12 ലഭ്യമാകുക. അതും പിക്‌സല്‍ 3 സീരിസ് മുതല്‍ മുകളിലേക്കുള്ള ഫോണുകളില്‍ മാത്രം. ഈ ഫോണുകളിലെല്ലാം ഇപ്പോള്‍ത്തന്നെ സൌജന്യമായി പുതിയ അപ്‌ഡേറ്റ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പിക്‌സല്‍ സീരീസില്‍ പുറത്തിറങ്ങാനിരിക്കുന്ന പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ ഫോണുകളിലും ആന്‍ഡ്രോയിഡ് 12 ഗൂഗിള്‍ അവതരിപ്പിക്കും.

Top