ഇന്‍സ്റ്റഗ്രാമിന് പുറമെ ഡാര്‍ക്ക് മോഡില്‍ എത്താനൊരുങ്ങി ഫെയ്‌സ് ബുക്കും

പ്പിള്‍, ഗൂഗിള്‍, സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍, ലാപ്ടോപ്പ് ബ്രാന്‍ഡുകള്‍, ഒഎസ്, ആപ്ലിക്കേഷനുകള്‍ എന്നിവയെല്ലാം ഡാര്‍ക്ക് മോഡുകള്‍ തങ്ങളുടെ ഡിവൈസുകളിലും പ്ലാറ്റ്‌ഫോമുകളിലും ഉള്‍പ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഫെയ്‌സ് ബുക്കും തങ്ങളുടെ ആപ്പില്‍ ഡാര്‍ക്ക് മോഡ് കൊണ്ടുവരാന്‍ പോകുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഫെയ്സ് ബുക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഇതിനോടകം തന്നെ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഫെയ്സ് ബുക്കും അതിന്റെ പ്രധാന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലേക്ക് ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഫെയ്‌സ് ബുക്ക് ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്കമോഡ് പരീക്ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെയ്‌സ് ബുക്ക് ഡാര്‍ക്ക് മോഡിന്റെ കറുപ്പ്, ചാര നിറങ്ങളിലുള്ള സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്.

Top