ആന്‍ഡ്രോയിഡ് പി ; ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കുന്നു

android

ന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയിഡ് പി യുടെ ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് പകുതിയോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്.

ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഓഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കുന്ന തരത്തിലാണ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.

Top