മേറ്റ് 20 പ്രോ, പി30 സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റ് ലഭ്യാകുമെന്ന് വാവെ

മേറ്റ് 20 പ്രോ, പി30 സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡിന്റെ വരാനിരിക്കുന്ന ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റ് ലഭിക്കുമെന്ന് വാവെ. ആൻഡ്രോയിഡ് ക്യൂ വിന്റെ ബീറ്റാ ഡെവലപ്പർ പ്രോഗ്രാം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും പി30 ഉൾപ്പടെയുള്ള ഫോണുകളിൽ ആൻഡ്രോയിഡ് ക്യൂ ലഭ്യമാകുമെന്നും വാവേ അറിയിച്ചു.

ആൻഡ്രോയിഡ് ക്യൂ വിന്റെ ബീറ്റാ ഡെവലപ്പർ പ്രോഗ്രാം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും പി30 ഉൾപ്പടെയുള്ള ഫോണുകളിൽ ആൻഡ്രോയിഡ് ക്യൂ ലഭ്യമാകുമെന്നും വാവേ പറയുന്നു.

വാവേ സ്മാർട്ഫോണുകളിലും ടാബ് ലെറ്റുകളിലും തുടർന്നും ആൻഡ്രോയിഡ് അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും ലഭിക്കും. വാവേ ഫോണുകൾ വാങ്ങിയവർക്കും വാങ്ങാൻ പോകുന്നവർക്കും ഇതുവരെ ലഭിച്ച എല്ലാ ആപ്ലിക്കേഷനുകളും ഉപയോഗിക്കാം.

P30 Pro, P30, Mate 20, Mate 20 Pro, PORSCHE DESIGN Mate 20 RS, P30 lite, P smart 2019, P smart+ 2019, P smart Z, Mate 20 X, Mate 20 X (5G), P20 Pro, P20, Mate 10 Pro, PORSCHE DESIGN Mate 10, Mate 10 എന്നീ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റ് ലഭിക്കാനുള്ള അപേക്ഷ വാവേ ഗൂഗിളിന് നൽകിയിട്ടുണ്ട്. ഇതിൽ ഏതെല്ലാ ഫോണുകൾക്ക് ആൻഡ്രോയിഡ് ക്യു ലഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല.

അടുത്തിടെ ഇറങ്ങിയ വാവെ ഫോണുകളിലും ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മേറ്റ് 20 പ്രോയ്ക്കുള്ള ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ആൻഡ്രോയിഡ് ക്യൂ ഗൂഗിൾ അവതരിപ്പിച്ചു കഴിഞ്ഞയുടൻ പുതിയ അപ്ഡേറ്റ് ഫോണുകളിലെത്തും.

ട്രംപ് ഭരണകൂടമേർപ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടർന്ന് ഉപയോക്താക്കളിലുണ്ടായ ആശങ്കകൾക്ക് മറുപടിയുമായാണ് പ്രത്യേക സംശയ നിവാരണ സംവിധാനം വാവേ അവതരിപ്പിച്ചത്.

Top