ഉപയോക്താക്കള്‍ക്ക് വെല്ലുവിളി ശൃഷ്ടിച്ച് ആന്‍ഡ്രോയിഡ് ക്യു

ആന്‍ഡ്രോയിഡ് ക്യൂവില്‍ ഉപയോക്താക്കള്‍ക്ക് തലവവേദനയായി പുതിയ നിയന്ത്രണാധികാരം. ആന്‍ഡ്രോയിഡ് പുതിയ വ്യവസ്ഥ കൊണ്ടുവന്നതോടുകൂടി ഉപയോക്താക്കള്‍ കെണിയില്‍ അകപ്പെട്ട അവസ്ഥയിലാണിപ്പോള്‍.

ഗൂഗിളിന്റെ പുതിയ ഓപ്പറെറ്റിംഗ് സിസ്റ്റമായ ‘ആന്‍ഡ്രോയിഡ് ക്യു’ വാണ് ഉപയോക്താക്കള്‍ക്ക് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂവില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം കൈയില്‍ വരും.

വിശദമായി പറഞ്ഞാല്‍ ഒരാളുടെ ഫോണിലെ സിംകാര്‍ഡ് സ്ലോട്ട് ഒരു നെറ്റ്‌വര്‍ക്കിന്റെ സേവനത്തിന് വേണ്ടി മാത്രമായി ലോക്ക് ചെയ്തുവെക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കള്‍ക്ക് സാധിക്കും. ഈ പുതിയ നിയന്ത്രണവിധി ശരിക്കും ഉപയോക്താക്കളെ കുരുക്കിലാക്കിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിന്റെ പേജായ ഗെറിറ്റ് സോഴ്‌സ് മാനേജ്‌മെന്റില്‍ ഇതേകുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി 9to5google റിപ്പോര്‍ട്ട് ചെയ്തു.

Top