android phone , face book

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എക്കാലത്തേയും പരാതിയാണ് എളുപ്പത്തില്‍ തീര്‍ന്നു പോകുന്ന ബാറ്ററിയും, വേഗതക്കുറവും. എന്നാല്‍ ഈ പ്രശ്‌നങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍ ഫെയ്‌സ്ബുക്കാണെന്നാണ് ചില നിരീക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി പ്ലേ സ്റ്റോര്‍ വഴി ലഭ്യമാക്കിയിരിക്കുന്ന ഫെയ്‌സ്ബുക്ക് ആപ്പ് ഗൂഗിളിന്റെ സ്വന്തം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് പാര പണിയുന്നതായാണ് സൂചനകള്‍.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫെയ്‌സ്ബുക്ക് ആപ്പിനൊപ്പം ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനും ഫോണിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഫോണിലെ ഈ രണ്ട് അപ്പുകളും ഒഴിവാക്കിയാല്‍ 20 ശതമാനം വരെ ബാറ്ററി ബാക്കപ്പ് വര്‍ധിപ്പിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ജി ജി 3 സ്‌റ്റൈലസ് ഫോണില്‍ ഞങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇത് ശരിവയ്ക്കുന്നതാണെന്ന് തെളിഞ്ഞു.

3000 എംഎഎച്ച് ശേഷിയുള്ള എല്‍ജി ഫോണിന് ഈ രണ്ട് ആപ്പുകള്‍ ഉപയോഗിച്ച് മുഴുവന്‍ സമയ 3ജി അല്ലെങ്കില്‍ വൈഫൈ കണക്ടിവിറ്റിക്കൊപ്പം ലഭിച്ചു വന്ന 14 മണിക്കൂര്‍ ബാക്കപ്പ് ഫെയ്‌സ്ബുക്ക് ആപ്പുകള്‍ ഒഴിവാക്കിയതോടെ 18 മണിക്കൂറായി വര്‍ധിച്ചതായി കണ്ടു.

അതായത് ശരാശരി ഉപയോഗം കൂടി കണക്കിലെടുക്കുമ്പോള്‍ 20 ശതമാനത്തിലധികം സമയം ബാറ്ററി നീണ്ടു നില്‍ക്കുന്നു. ജി 3 സ്‌റ്റൈലസ് ഫോണിന് എല്‍ജി കമ്പനി വാഗ്ദാനം ചെയ്യുന്നത് പതിനാറര മണിക്കൂര്‍ നേരത്തെ ത്രിജി ഉപയോഗ ബാക്കപ്പാണ്.

ഫെയ്‌സ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്പ് മതിയായ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പുമെന്റിനു വിധേയമാക്കാന്‍ ഫെയ്‌സ്ബുക്ക് മുതിരാത്തതാണ് ഇത്തരത്തില്‍ പോരായ്മകളുള്ള ഒരു ആപ്പിനു പിന്നിലെന്ന് കരുതുന്നു.

ആന്‍ഡ്രോയിഡ് ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചു ബാറ്ററി ചോര്‍ത്തിക്കളയുന്നതിനൊപ്പം ഫോണിന്റെ വേഗത 15 ശതമാനം വരെ ഫെയ്‌സ്ബുക്കിന്റെ ഈ അപ്പുകള്‍ കുറയ്ക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top