പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പടെ പുതുമകള്‍ നിറഞ്ഞ അപ്ഡേറ്റുമായി ആന്‍ഡ്രോയിഡ് 15. ഈ വര്‍ഷം മേയ് 14 ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് പ്രഖ്യാപിക്കും.ഗൂഗിള്‍ തങ്ങളുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതോടെ ആന്‍ഡ്രോയിഡ് 15 മായി ബന്ധപ്പെട്ട വാര്‍ത്തകളും അഭ്യൂഹങ്ങളും രംഗത്തുവരികയാണ്.അതില്‍ ഒന്നാണ് ഫോണുകളിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം. അതായത് ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഇതുവഴി ഫോണിലെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതുവഴി ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും.
സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകള്‍ പലതും നിങ്ങളുടെ ഫോണിലുണ്ടാവാം. എന്നാല്‍ അവയ്ക്കെല്ലാം സ്റ്റോറേജ് ആവശ്യമുണ്ട്. പരിമിതമായ സ്റ്റോറേജ് മാത്രമുള്ള ഫോണുകളില്‍ അത് ഒരു പ്രശ്നമാണ്. ആ ആപ്പുകള്‍ പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.ആന്‍ഡ്രോയിഡ് 14 ക്യുപിആര്‍3 ബീറ്റ 2 അപ്ഡേറ്റിലെ കോഡില്‍ മിഷാല്‍ റഹ്‌മാന്‍ എന്നയാളാണ് ഈ ഫിച്ചര്‍ കണ്ടെത്തിയത്. ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനും റീസ്റ്റോര്‍ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ റഹ്‌മാന്‍ കണ്ടെത്തി. ഇതോടെയാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 15 ഒഎസില്‍ അവതരിപ്പിച്ചേക്കാനുള്ള സാധ്യത ചര്‍ച്ചയായത്.
ഫോണിലെ സ്റ്റോറേജ് ലാഭിക്കുക മാത്രമല്ല ഈ സംവിധാനത്തിലൂടെ നിങ്ങളുടെ ഡാറ്റയും സുരക്ഷിതമാക്കാന്‍ കഴിയും. ഉദാഹരണത്തിന് നിങ്ങള്‍ ഫോണിലെ ഉബര്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതിന്റെ സൈസ് 387 എംബിയില്‍ നിന്ന് 17.64 ആയി കുറയും. ഒപ്പം ആപ്പ് ഡാറ്റ ഫോണില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിന് പകരം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ ആപ്പ് ഡാറ്റ നഷ്ടമായേക്കും.