ആൻഡ്രോയിഡ് 12ൻ്റെ ഡെവലപ്പർ പ്രിവ്യൂ വേർഷൻ ഡൗൺലോഡിനായി ലഭ്യമാക്കി

ന്‍ഡ്രോയിഡ് 12ൻ്റെ ഡെവലപ്പര്‍ പ്രിവ്യൂ വേർഷൻ ഗൂഗിള്‍ പുറത്തിറക്കി. ഡെവലപ്പേഴ്സിനും മറ്റും പുതിയ ആൻഡ്രോയിഡിൻ്റെ സവിശേഷതകൾ മനസിലാക്കാൻ വേണ്ടിയാണ് ഗൂഗിൾ ഇത് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഡവലപ്പർ പ്രിവ്യൂ ഇപ്പോൾ പിക്സൽ 3യിലും ഉയർന്ന മോഡലുകളിലും ഡൺലോഡ് ചെയ്യാൻ കഴിയുക. താൽപ്പര്യമുള്ള ഉപയോക്താക്കളും ഡവലപ്പർമാരും അവരുടെ പിക്‌സൽ ഫോണുകളിൽ പുതിയ ബിൽഡ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ആൻഡ്രോയിഡ് 12 സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകും. അതിന് മുൻപ് മെയ് മാസത്തിൽ ബീറ്റ പതിപ്പ് പുറത്തിറക്കുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ അന്തിമ പതിപ്പ് പുറത്തിറക്കും.

അതേസമയം, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രധാന പിക്‌സല്‍ ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഡാറ്റ നഷ്ടപ്പെട്ടേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന വിവിധ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 12-ല്‍ ഉണ്ടാവും. ട്രാക്കിങിന് വേണ്ടി ഉപയോഗിക്കുന്ന ഐഡന്റിഫയറുകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്ന സംവിധാനങ്ങള്‍ ഇതിന് വേണ്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എച്ച്ഇവിസി (HEVC), എച്ച്ഡിആര്‍ (HDR) വീഡിയോ ഫോര്‍മാറ്റുകളെ ഓട്ടോമാറ്റിക് ആയി എവിസി (AVC) ഫോര്‍മാറ്റിലേക്ക് ട്രാന്‍സ്‌കോഡ് ചെയ്യുന്ന സൗകര്യം പുതിയ ഒഎസില്‍ ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പറയുന്നു. ഗുണമേന്മയുള്ള വീഡിയോകളുടെ ഉപയോഗം സുഗമമാക്കുന്നതിനാണിത്. എച്ച്ഇവിസി ഫോര്‍മാറ്റുകള്‍ ചില ആപ്പുകള്‍ പിന്തുണയ്ക്കാത്ത പ്രശ്‌നം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ പുതിയ എവിഐഎപ് (AVIF) ഇമേജ് ഫോര്‍മാറ്റ് ഇത് പിന്തുണയ്ക്കും. ജെപിഇജി ഫോര്‍മാറ്റില്‍ നിന്ന് ചിത്രങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ഇത് സാധിക്കും.

മെച്ചപ്പെട്ട ജെസ്റ്റര്‍ നാവിഗേഷന്‍, പരിഷ്‌കരിച്ച സെറ്റിങ്‌സ് ആപ്പ് സെര്‍ച്ച് ബാര്‍, ലോക്ക് സ്‌ക്രീന്‍, നോട്ടിഫിക്കേഷന്‍ മീഡിയാ പ്ലെയര്‍ തുടങ്ങിയവയും ആന്‍ഡ്രോയിഡ് 12-ലുണ്ട്. മൈക്രോ ഫോണും, ക്യാമറയും ബ്ലോക്ക് ചെയ്യുന്ന പ്രൈവസി ടോഗിള്‍, വൈഫൈ പാസ് വേഡുകള്‍ വയര്‍ലെസ് ആയി കൈമാറാന്‍ സാധിക്കുന്ന സൗകര്യം. എന്നിവയുണ്ടാവും. സെറ്റിങ്‌സില്‍ നിറങ്ങളുടെ തെളിച്ചം കുറയ്ക്കുന്നതിനുള്ള റെഡ്യൂസ് ബ്രൈറ്റ് കളേഴ്‌സ് സൗകര്യമുണ്ടാകും. വണ്‍ ഹാന്റ് മോഡ്, സ്‌ക്രോളിങ് സ്‌ക്രീന്‍ഷോട്ട് ഫീച്ചറുകളും അവതരിപ്പിക്കും.

Top