ആന്‍ഡ്രോയിഡ് 11 ബീറ്റാ പതിപ്പ് ഓപ്പോ ഫൈന്‍ഡ് എക്സ് 2 ഫോണുകളില്‍…

ന്യൂഡല്‍ഹി: ഓപ്പോ അടുത്തിടെ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് എക്സ് 2 പരമ്പര ഫോണുകളില്‍ കളര്‍ ഓഎസ് പുതിയ ആന്‍ഡ്രോയിഡ് 11 ബീറ്റാ പതിപ്പ് ലഭ്യമാക്കി.

ആഗോള തലത്തില്‍ ആന്‍ഡ്രോയിഡ് 11 ബീറ്റ പതിപ്പ് ലഭ്യമാക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 സീരീസ്. ഇന്ന് മുതല്‍ ബീറ്റാ ഓഎസ് അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഡെവലപ്പര്‍മാര്‍ക്കും ബീറ്റാ പതിപ്പുകള്‍ പരിശോധിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും വേണ്ടിയാണ് ബീറ്റാ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓപ്പോയുടെ വെബ്സൈറ്റില്‍ നിന്ന് തന്നെ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ആന്‍ഡ്രോയിഡ് 11 ബീറ്റയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച വിവിധ ഫീച്ചറുകള്‍ കളര്‍ ഓഎസില്‍ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഓപ്പോ പറഞ്ഞു. സിസ്റ്റം വൈഡ് ഡാര്‍ക്ക് മോഡ്, ഇന്‍ ബില്‍റ്റ് സ്‌ക്രീന്‍ റെക്കോര്‍ഡര്‍ എന്നിവ അവയില്‍ ചിലതാണ്. കളര്‍ ഓഎസിന്റെ ഭാവി ബീറ്റാ പതിപ്പുകളില്‍ ആന്‍ഡ്രോയിഡ് 11 ബീറ്റയിലെ ഫീച്ചറുകളും ഉള്‍പ്പെടുത്തും. ഇതോടൊപ്പം കളര്‍ ഓഎസ് ഫീച്ചറുകളും ലഭിക്കും.

Top