ഷെവ്‌ചെങ്കോ ഇറ്റാലിയൻ ക്ലബ്ബിന്റെ പരിശീലകനാകും

ക്രൈന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ഇതിഹാസ താരം ഷെവ്‌ചെങ്കോ സീരി എയിലേക്ക് മടങ്ങി എത്തുന്നു. ഇറ്റാലിയന്‍ ക്ലബായ ജെനോവയുടെ പരിശീലക സ്ഥാനമാണ് ഷെവ്‌ചെങ്കോ ഏറ്റെടുക്കുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. യൂറോ കപ്പ് അവസാനിച്ചതോടെ ആയിരുന്നു ഷെവ്‌ചെങ്കോ ഉക്രൈന്‍ പരുശീലക സ്ഥാനം ഒഴിഞ്ഞത്. അവസാന അഞ്ചു വര്‍ഷമായി അദ്ദേഹം ഉക്രൈന്റെ പരിശീലകനായി ഉണ്ടായിരുന്നു.

എ സി മിലാന്റെ ഇതിഹാസ താരമായ ഷെവ്‌ചെങ്കോയുടെ ഇറ്റലിയിലേക്കുള്ള തിരിച്ചുവരവ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കും. മിലാനെ കൂടാതെ ചെല്‍സി, ഡൈനാമോ കീവ് എന്നീ ക്ലബുകള്‍ക്കായും ഷെവ്‌ചെങ്കോ കളിച്ചിട്ടുണ്ട്. ലീഗില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരൊറ്റ വിജയം മാത്രമായി ലീഗില്‍ 17ആം സ്ഥാനത്ത് നില്‍ക്കുകയാണ് ജെനോവ. അവരെ റിലഗേഷനില്‍ നിന്ന് രക്ഷിക്കുക ആകും ഷെവ്‌ചെങ്കോയുടെ ആദ്യ ലക്ഷ്യം.

 

Top