വെട്രിമാരൻ ചിത്രത്തിൽ സൂര്യക്കൊപ്പം ആൻഡ്രിയയും

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് വടി വാസൽ . ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് പ്രേക്ഷകരുടെ പ്രിയ താരം സൂര്യയാണ്. എന്നാൽ സൂര്യക്കൊപ്പം ആരായിരിക്കും നായികാവേഷത്തിൽ എത്തുക എന്നതിനെ ചൊല്ലി ഒട്ടനവധി ചർച്ചകളും വാർത്തകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു . ആൻഡ്രിയ ജെർമിയയാണ് സൂര്യയുടെ നായികയായി വെട്രിമാരൻ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വടിവാസൽ . ചിത്രത്തിൻറെ പോസ്റ്റർ സൂര്യയുടെ ജന്മദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

തമിഴ്‍നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയാണ് സിനിമ. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വടിവാസൽ എന്ന നോവല്‍ ആയിരിക്കും സിനിമയുടെ പ്രമേയമായി വരിക എന്നും വാര്‍ത്തയുണ്ട്. കാലൈപുള്ളി എസ് താനുവാണ് ചിത്രം നിർമിക്കുന്നത്.

Top