തനിക്ക് വിഷാദരോഗം, കാരണം വിവാഹിതനായ വ്യക്തിയുമായുള്ള പ്രണയബന്ധം

വിവാഹിതനായ വ്യക്തിയുമായുള്ള പ്രണയബന്ധം തന്നെ വിഷാദ രോഗത്തിലെത്തിച്ച അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ആന്‍ഡ്രിയ ജെറാമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം തന്നെ പിടികൂടിയിരുന്ന വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നുവെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.

Top