andrea jeremiah song from tharamani Movie

ഭിനയത്രി എന്നതിലുപരി ഗായികയായും സിനിമ ലോകത്ത് തന്‍േതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്‌ ആന്‍ഡ്രിയ.

ആന്‍ഡ്രിയുടെ പുതിയ ചിത്രമായ താരമണിയ്ക്കുവേണ്ടി പാട്ടെഴുതി ഈണമിട്ട് പാടി ആരുടെയും ശ്രദ്ധ നേടുന്ന ദൃശ്യങ്ങളോടെ പ്രേക്ഷകര്‍ക്ക് വിരുന്നെരുക്കിരിക്കുകയാണ് താരം.

ദി സോള്‍ ഓഫ് താരമണി എന്നു പേരിട്ട പാട്ട് കാണുമ്പോഴും കേള്‍ക്കുമ്പോഴും ആന്‍ഡ്രിയയെ അഭിനന്ദിക്കാതെ വയ്യ. അത്ര മനോഹരമായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

കറുപ്പിലും വെളുപ്പിലും തീര്‍ത്ത ഫ്രെയിമുകളുള്‍പ്പെടെ ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കെല്ലാം പ്രത്യേക ഭംഗിയാണ്. ലളിത സൗന്ദര്യവുമായി ആന്‍ഡ്രിയയാണ് പാടി അഭിനയിക്കുന്നത്. പാട്ടിലെ ലുക്ക് കണ്ടാല്‍ പ്രണയം തോന്നും.

ഇംഗ്ലിഷ് മ്യൂസിക് വിഡിയോകള്‍ക്കു സമാനമായാണ് ഗാനങ്ങള്‍ ഒരുക്കിരിക്കുന്നത്. പതിയെ മൂളുന്ന ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം നേര്‍ത്ത സ്വരം നല്‍കി ആന്‍ഡ്രിയ ഭാവാര്‍ദ്രമായി പാടിയിരിക്കുന്നു.

ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിട്ടില്ല. യുട്യൂബിലെത്തിയ പാട്ടിനു മികച്ച പ്രേക്ഷക പ്രതികരമാണ് ലഭിക്കുന്നത്.

റാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരമണി. വസന്ത് രവി അഡ്രിയാന്‍ നൈറ്റ് ജെസ്ലി, അഞ്ജലി, അഴകം പെരുമാള്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍

Top