ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങി ; ആരാധകരെ അമ്പരിപ്പിച്ച് ആന്‍ഡ്രെ റസല്‍

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് വെസ്റ്റ്ഇന്‍ഡീസിന്റെ ആന്‍ഡ്രെ റസല്‍. പന്തെടുത്തപ്പോള്‍ ഹാട്രിക് വിക്കറ്റ് നേടിയ റസ്സല്‍ ബാറ്റ്‌ക്കൊണ്ട് അതിവേഗ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ലീഗില്‍ ജമൈക്ക തല്‍വാസിന് വേണ്ടിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഹാട്രിക്ക് പ്രകടനവും. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ ജമൈക്ക തല്ലവായുടെ ക്യാപ്റ്റനായ റസ്സല്‍ മാസ്മരിക പ്രകടനം നടത്തിയത്. ടോസ് നേടിയ ജമൈക്ക എതിര്‍ ടീമിനെ ബാറ്റിങ്ങിനയച്ചു.

ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ നേടിയത് ആറിന് 223 എന്ന കൂറ്റന്‍ സ്‌കോര്‍. മൂന്ന് പന്തുകള്‍ ബാക്കിയായിരിക്കെയായിരുന്നു ജമൈക്കയുടെ ജയം. റസലിന് പുറമെ കെന്നാര്‍ ലെവിസ് 51 റണ്‍സ് നേടി. 13 സിക്‌സറും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. 15ന് മൂന്ന് എന്ന നിലയില്‍ നിന്നും റസല്‍ ടീമിനെ കരകയറ്റുകയായിരുന്നു. 40 പന്തില്‍ നിന്നായിരുന്നു റസലിന്റെ താണ്ഡവം. റസല്‍ നേരിട്ട ആദ്യ പന്തില്‍ ക്യാച്ച് കൈവിട്ടതാണ് ട്രിന്‍ബാഗോയ്ക്ക് തിരിച്ചടിയായത്.

മത്സരത്തില്‍ നേരത്തെ കോളിന്‍ മണ്‍റോ (42 പന്തില്‍ 61), ക്രിസ് ലിന്‍ (27 പന്തില്‍ 46), ബ്രണ്ടന്‍ മക്കല്ലം (27 പന്തില്‍ 56) എന്നിവരുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്തു ട്രിനിബാഗോ. 20ാം ഓവര്‍ എറിഞ്ഞ റസ്സല്‍ മക്കല്ലം, ഡ്വെയ്ന്‍ ബ്രാവോ, ദിനേശ് രാംദിന്‍ എന്നിവരെ മടക്കി അയച്ചു.

49 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ അടിച്ചെടുത്തത് 121 റണ്‍സ്. ഇതില്‍ 13 സിക്‌സും ആറ് ഫോറും. ഫലം 19.3 ഓവറില്‍ ജമൈക്ക മത്സരം വരുതിയിലാക്കി. 35 പന്തില്‍ 51 റണ്‍സെടുത്ത കെന്നര്‍ ലൂയിസ് മികച്ച പിന്തുണ നല്‍കി. റസലിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ജമൈക്ക ജയിച്ചു.

Top