കരീബീയിന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്ന ആന്‍ഡ്രേ റസ്സലിനെ നായകനാക്കി ജമൈക്ക തല്ലാവാസ്

Andre-Russal

രീബീയിന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്ന ആന്‍ഡ്രേ റസ്സലിനെ നായകനാക്കി ജമൈക്ക തല്ലാവാസ്. 12 മാസത്തെ വിലക്കിനു ശേഷമാണ് താരം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് താരം മടങ്ങിയെത്തുന്നത്. ഓഗസ്റ്റ് 8നു ആരംഭിക്കുന്ന 2018 സീസണിലേക്കുള്ള ടീമിന്റെ നായകനെ കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണ്‍ താരത്തിനു കളിക്കാനായിരുന്നില്ല. ഈ സീസണ്‍ ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി മിന്നും ഫോമിലായിരുന്നു ആന്‍ഡ്രേ റസ്സല്‍. ഇന്ത്യയ്ക്ക് ഐപിഎല്‍ പോലെയാമ് വെസ്റ്റ് ഇന്‍ഡീസിനു കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നാണ് താരം പറഞ്ഞത്. മികച്ച താരങ്ങളുള്ള ടീമിനെ നയിക്കാനാകുന്നത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു.

Top