ആന്ദ്രെ റസലിനെതിരെ ആഞ്ഞടിച്ച് ഗൗതംഗംഭീര്‍

ന്ദ്രെ റസലിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ ഗൗതംഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനുള്ളിലെ സാഹചര്യങ്ങള്‍ ആരോഗ്യകരമല്ലെന്ന് റസല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ആന്ദ്രെ റസലിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഗംഭീര്‍ ആഞ്ഞടിച്ചിരിക്കുന്നത്. ടീമിനുള്ളില്‍ ആരോഗ്യകരമായ അവസ്ഥയല്ലെന്ന് താരങ്ങള്‍ തന്നെ പറയുന്നത് അത്ര നല്ലകാര്യമല്ലെന്നാണ് ഗംഭീറിന്റെ പക്ഷം. മുന്‍ കൊല്‍ക്കത്ത നായകന്‍കൂടിയായ ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകള്‍ക്ക് ശേഷം ടീമിന് മികച്ച ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതിനും നല്ലൊരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഞങ്ങളുടെ ചോരയും, ഹൃദയവും, ആത്മാവും അതിന് വേണ്ടി നല്‍കി. ഇപ്പോളിതാ താരങ്ങള്‍ പരസ്യമായി ടീമിന്റെ സംസ്‌കാരത്തിനെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇത് ഏറെ നിരാശപ്പെടുത്തുന്നു. ‘ ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

Top