ആന്ധ്രാപ്രദേശില്‍ ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരന്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശ്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75 കാരന്‍ അറസ്റ്റില്‍. വിസിയനഗരത്തിലെ രംഗരായപുരം ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അറസ്റ്റിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പെണ്‍കുട്ടിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് ഇയാളുടെ കുടിലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ലക്കവരപ്പു കോട്ട സബ് ഇന്‍സ്‌പെക്ടര്‍ പ്രയോഗ മൂര്‍ത്തി പറഞ്ഞു.

പ്രതി കുട്ടിയുമായി കുടിലിലേക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസിയായ ആണ്‍കുട്ടി അവന്റെ അമ്മയെ വിവരമറിയിച്ചു. അവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ചുകൂട്ടി രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ വയോധികനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് അവര്‍ പൊലീസിനെ വിവരമറിയിച്ചത്. വൈദ്യപരിശോധനക്ക് വിധേയമാക്കിയ പെണ്‍കുട്ടി ഇന്നലെ രാവിലെ ആശുപത്രി വിട്ടു.

Top