200 വര്‍ഷം പഴക്കമുളള ക്ഷേത്രത്തില്‍ ആദ്യമായി കാലെടുത്ത് വെച്ച് 300 ദളിത്‌ കുടുംബങ്ങള്‍

ഹോസൂര്‍: 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ആദ്യമായി ദളിത്‌ പ്രവേശനം സാധ്യമായി. ആന്ധ്രാപ്രദേശിലെ ഹോസൂരിലുള്ള പാറ്റിക്കൊണ്ട ക്ഷേത്രത്തിലാണ് 200 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിച്ച് ദളിതര്‍ പ്രവേശിച്ചത്. ഇന്നലെയാണ് കുല വിവക്ഷ പോരാട്ട സമിതിയുടെയും മഡിഗ സംവരണ പോരാട്ട സമിതിയുടെയും നേതൃത്വത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ക്ഷേത്രം സ്ഥാപിതമായ വര്‍ഷംമുതല്‍ ദളിതര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ സംഘടനകളും യുവാക്കളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സമ്മതിച്ചത്. ഇതിന് പിന്നാലെ അംബേദ്കർ പ്രതിമയ്ക്ക് സമീപത്ത് നിന്ന് ഹോസൂരിലേക്ക് ആഘോഷയാത്രയും നടത്തി.

Top