ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 2500 കിലോ കഞ്ചാവ് പിടികൂടി

Ganja hunt

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 2500 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.5 കോടി രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

കഴിഞ്ഞമാസം വിശാഖപട്ടണത്തെ ഗരിഗാബന്ദാ ചെക്ക്‌പോസ്റ്റില്‍ 580 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അതേസമയം മാവോയിസ്റ്റ് മേഖലയായ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയില്‍ നിന്ന് മെയ് 11ന് 325 കിലോ കഞ്ചാവ് പിടി കൂടിയിരുന്നു. സംഭവത്തില്‍ വിശാഖപട്ടണം പല്ലാവരു സ്വദേശി ശ്രീനിവാസി(21)നെ തിരുവനന്തപുരം ഷാഡോ പൊലീസ് പിടികൂടുകയും പൂന്തുറ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഗോദാവരിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം കേരളത്തിലേക്ക് കൊണ്ടുപോകാനായി കൈമാറിയ സമയത്താണ് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ്-നക്‌സല്‍ സാന്നിധ്യമുള്ള മേഖലയില്‍ തോക്കും മറ്റു മാരകായുധങ്ങളുമായാണ് ഇവര്‍ കഞ്ചാവ് കൈമാറുന്നത്.

Top