ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം 10000മാക്കി ഉയര്‍ത്തി

അമരാവതി: ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്. മാസ ശമ്പളമായിരുന്ന 3000 രൂപയില്‍ നിന്ന് വര്‍ക്കേഴ്‌സിന്റെ ശമ്പളം 10,000 രൂപയിലേക്ക് ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പുറത്തിറക്കി. തിങ്കളാഴ്ച നടന്ന മെഡിക്കല്‍-ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

ആരോഗ്യശ്രീ എന്ന സര്‍ക്കാരിന്റെ ആരോഗ്യക്ഷേമപദ്ധതിയുടെ പേര് വൈഎസ്ആര്‍ ആരോഗ്യശ്രീ എന്ന് പുനര്‍നാമകരണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആംബുലന്‍സ് സര്‍വീസുകള്‍ നവീകരിക്കാനും ഇരുപത്തിനാല് മണിക്കൂര്‍ സേവനം ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

ഏറ്റവും മുന്‍ഗണന ആവശ്യമുള്ള വകുപ്പാണ് ആരോഗ്യവകുപ്പെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.

Top